Tuesday, February 24, 2015

ഋതു




എന്തെളുപ്പത്തിലാണ് 
ഇല പൊഴിയുന്നത് 
പഴുത്തു തുടുത്തെന്ന്
കാറ്റ് കളിപറയുന്ന വേഗത്തില്‍ 
താഴേക്ക് പതിക്കുന്നത് 
ചുവന്ന ഞരമ്പുകളിലെ 
സ്വപ്‌നങ്ങള്‍ കരിഞ്ഞു പോവുന്നത് 
ശിഖരങ്ങള്‍ നഗ്നമാവുന്നത്
ശിശിരം വേദനയാവുന്നത്.  

മൗനിയായ മരമകത്തെ 
ഹൃദയം മുറിയുന്ന നീറ്റലാവും
ചോരച്ചുവപ്പ് നിറഞ്ഞ്
വസന്തമായി പൂവിടുന്നത്.    

6 comments:

Shahida Abdul Jaleel said...

Nannayirikkunnu warikal

ajith said...

എത്ര പെട്ടെന്നാണെന്നോ!!

Hashida Hydros said...

നല്ല വരികള്‍....

Vinodkumar Thallasseri said...

മൗനിയായ മരമകത്തെ
ഹൃദയം മുറിയുന്ന നീറ്റലാവും
ചോരച്ചുവപ്പ് നിറഞ്ഞ്
വസന്തമായി പൂവിടുന്നത്.

Salim kulukkallur said...

വേദന പൂവിടുന്ന വസന്തം ...! നന്നായി ...!

Kalam said...

മൗനിയായ മരമകത്തെ
ഹൃദയം മുറിയുന്ന നീറ്റലാവും
ചോരച്ചുവപ്പ് നിറഞ്ഞ്
വസന്തമായി പൂവിടുന്നത്...

നന്നായി ഷഫീഖ്.

കൂടെയുള്ളവര്‍